വിഴിഞ്ഞം: ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.
ഏതാണ്ട് അഞ്ചേകാലോടെ തിരുവല്ലം വിഴിഞ്ഞം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘എന്നെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു’: ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണാ ജോര്‍ജ്
ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾ തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Post Your Comments