സാംസംഗ് ഗാലക്സി എഫ്13 ജൂൺ 22 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഇതിന്റെ സവിശേഷതകൾ പരിചയപ്പെടാം.
ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടാ കോർ എക്‌സിനോസ് 850 പ്രോസസറിലായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. കൂടാതെ, ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ലൈഫ് 6,000 എംഎഎച്ചാണ്.
മൂന്ന് വ്യത്യസ്ത ഷേഡുകളിൽ ഫോൺ വരുമെന്നാണ് ഔദ്യോഗിക ലിസ്റ്റിംഗിൽ സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ, 8 ജിബി റാമും ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Post Your Comments