തിരുവനന്തപുരം: അഗ്നിപഥ് വിഷയത്തിൽ പ്രതികരിച്ച് ടി.എൻ പ്രതാപൻ എം.പി. രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്നും നാല് വർഷത്തേക്ക് മാത്രമായിട്ടുള്ള താത്കാലിക നിയമനം എന്ന നിലയിലാണ് ഇപ്പോൾ അഗ്നിപഥിന്റെ റിക്രൂട്ട്മെന്റിനെ കാണുന്നതെന്നും അദ്ദേഹം ട്വൻറി ഫോർ ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.
‘ഇന്ത്യൻ സേനയിലേക്ക് ജോലി പ്രതീക്ഷിച്ചുകൊണ്ട് ശാരീരിക ക്ഷമതയെല്ലാം പരീക്ഷിച്ച് മെഡിക്കൽ പരിശോധന പൂർത്തിയാക്കി എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന ആറ് ലക്ഷം ആളുകൾ ഇന്ത്യയിൽ ഉണ്ട്. അവരെയൊന്നും എടുക്കാതെ ഇപ്പോൾ എടുക്കുന്ന ആളുകൾക്ക് നാല് വർഷം അതിൽ 70 ശതമാനം പുറത്ത് 20 ശതമാനം മാത്രം പേര മാത്രം എടുക്കുക’- ടി.എൻ പ്രതാപൻ പറഞ്ഞു.
Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
‘അഗ്നിപഥ് പദ്ധതി ഇന്ത്യയിലെ ചെറുപ്പക്കാരുടെ വെല്ലുവിളിയാണ്. അമേരിക്കയുടെയും ചൈനയുടെയും മോഡൽ അല്ല ഇന്ത്യക്ക് വേണ്ടത്. അതുകൊണ്ട് അഗ്നിപഥ് തീരുമാനം പിൻവലിക്കുക. നിർത്തിവച്ച് ചർച്ചയ്ക്ക് വിധേയമാക്കുക. രാജ്യത്തെ കത്തിക്കുന്ന രീതിയിലുള്ള സമരം പാടില്ല. രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വച്ച് ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ജന്തർമന്ദറിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്.- ടി എൻ പ്രതാപൻ വ്യക്തമാക്കി.
Post Your Comments