CricketLatest NewsNewsSports

രഞ്ജി ട്രോഫി: കലാശപ്പോരിനൊരുങ്ങി മുംബൈയും മധ്യപ്രദേശും

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും. ബംഗാളിനെതിരെ 174 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ അഞ്ചാം ദിനം 175 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ ആണ് ബംഗാളിനെ എറിഞ്ഞിട്ടത്. 1998-99 സീസണുശേഷം ആദ്യമായാണ് മധ്യപ്രദേശ് ഫൈനലിലെത്തുന്നത്.

ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(78) മാത്രമാണ് ബംഗാളിനുവേണ്ടി പൊരുതിയത്. 96-4 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ബംഗാളില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളൊന്നും ഉണ്ടായില്ല. എട്ട് റണ്‍സെടുത്ത അനുസ്തുപ് മജൂംദാര്‍ തുടക്കത്തിലെ വീണതോടെ ബംഗാള്‍ 98-5ലേക്ക് കൂപ്പുകുത്തി.

ആദ്യ ഇന്നിംഗ്സില്‍ ബംഗാളിനായി സെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദ് അഭിമന്യു ഈശ്വരനുമൊത്ത് 38 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും അഭിമന്യു ഈശ്വരനെ പുറത്താക്കി കാര്‍ത്തികേയ കൂട്ടുകെട്ട് പൊളിച്ചതോടെ ബംഗാള്‍ തകർന്നു.

അതേസമയം, ഉത്തര്‍പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് മുംബൈ ഫൈനലിൽ കടന്നത്. ആദ്യ ഇന്നിഗ്സില്‍ 393 റണ്‍സടിച്ച മുംബൈക്ക് മറുപടിയായി ഉത്തര്‍പ്രദേശിന് 180 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ തേന്‍ നെല്ലിക്ക..!

രണ്ടാം ഇന്നിംഗ്സില്‍ ഉത്തര്‍പ്രദേശിനെ ബാറ്റിംഗിന് വിടാടെ അടിച്ചു തകര്‍ത്ത മുംബൈ യശസ്വി ജയ്‌സ്വാളിന്‍റെയും അര്‍മാന്‍ ജാഫറിന്‍റെയും സെഞ്ചുറി മികവിലാണ് ഫൈനൽ ബർത്തുറപ്പിച്ചത്. മുംബൈയുടെ 47-ാമത് രഞ്ജി ഫൈനല്‍ പ്രവേശനമാണിത്. ഇതില്‍ 41 തവണയും മുംബൈ കിരീടം നേടി.

shortlink

Post Your Comments


Back to top button