Latest NewsIndiaNews

നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശം: സിഖ് ഗുരുദ്വാരയിൽ ഭീകരാക്രമണവുമായി ഐ.എസ്

കാബൂൾ: കാബൂളിലെ കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ബി.ജെ.പി മുന്‍ വക്താവ് നൂപുർ ശർമയുടെ പ്രവാചകനെതിരായ പരാമർശത്തിനുള്ള മറുപടിയായാണ്, അഫ്ഗാനിസ്ഥാൻ തലസ്ഥാന നഗരമായ കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ആക്രമണം നടത്തിയതെന്ന് ഐ.എസ് വ്യക്തമാക്കി. ഹിന്ദുക്കളെയും സിഖ് വിഭാഗത്തിൽപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഐ.എസ് വിശദീകരിച്ചു.

നൂപുർ ശർമയുടെ വിവാദ പരാമർശങ്ങളുടെ പേരിൽ ഭീകരസംഘടനയായ ഐ.എസ് ഖൊറസാൻ പ്രോവിൻസ് ഇന്ത്യയ്ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. ഖൊറസാൻ ഡയറി എന്ന ന്യൂസ് ചാനൽ വഴി പുറത്തുവിട്ട 55 പേജ് ലഘുലേഖയിൽ, ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന താലിബാൻ സർക്കാരിനെയും വിമർശിച്ചിരുന്നു. 10 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലും ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണ ഭീഷണിയുയർത്തിയിരുന്നു.

‘നൂപുർ ശർമ വലിയ നേതാവാകും, ബി.ജെ.പി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും’: ഒവൈസി

അതേസമയം, ശനിയാഴ്ച കാർതെ പർവാൻ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ഭീകരര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. 12 പേര്‍ക്കു പരുക്കേറ്റു. ഗുരുദ്വാരയ്ക്കു പുറത്തെ സ്‌ഫോടനത്തിനു ശേഷം ഉള്ളില്‍ കടന്ന നാല് ആയുധധാരികളായ ഭീകരരെ സേന ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിനു മുൻപ് തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി. ആക്രമണത്തിൽ ഇന്ത്യ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button