ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി ഇന്ത്യ പോസ്റ്റ് ബാങ്ക്. വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകാനാണ് ഇന്ത്യ പോസ്റ്റ് ബാങ്ക് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ പുതിയ അക്കൗണ്ട് ആരംഭിക്കൽ, ബാലൻസ് പരിശോധന, പിൻ നമ്പർ മാറ്റൽ എന്നീ സേവനങ്ങളാണ് അവതരിപ്പിക്കുക.
റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ടത്തിൽ പണം പിൻവലിക്കൽ, പാൻ നമ്പർ അപ്ഡേഷൻ എന്നീ സേവനങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ, വാട്സ്ആപ്പുമായി സഹകരിച്ച് വീട്ടുപടിക്കൽ സേവനം ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്. 2018 ലാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ചത്.
Also Read: സാംസംഗ് ഗാലക്സി എഫ്13: ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും
Post Your Comments