News

എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയനിറം നൽകുന്നതു നമ്മുടെ രാജ്യത്തിന്റെ ദുര്യോഗമാണ് : പ്രധാനമന്ത്രി

ഡൽഹി: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എല്ലാ കാര്യങ്ങൾക്കും രാഷ്ട്രീയനിറം നൽകുന്നത് നമ്മുടെ രാജ്യത്തിന്റെ ദുര്യോഗമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങൾക്ക് രാഷ്ട്രീയനിറം പകരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ ദുര്യോഗമെന്ന് പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മോദി പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ ഡൽഹി മെട്രോ സർവീസിന്റെ ദൈർഘ്യം 193 കിലോമീറ്ററിൽനിന്ന് 400 കിലോമീറ്ററാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു: പ്രതി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമായതിനിടെ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. രണ്ടു വർഷത്തെ പഠനത്തിനു ശേഷമാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്നും ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും സൈനിക വകുപ്പ്‌ അഡീഷണൽ സെക്രട്ടറി ലഫ്‌. ജനറൽ അനിൽ പുരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button