തൃശ്ശൂർ: തൃശ്ശൂരിലെ അറവ് ശാലയിൽ വിൽപ്പന നടത്തിയ പോത്തിറച്ചിയിൽ നിന്ന് പുഴുക്കൾ കണ്ടെത്തി. പന്നിത്തടത്ത് പ്രവർത്തിയ്‌ക്കുന്ന അറവ് ശാലയിലെ മാംസത്തിലാണ് പുഴുക്കൾ കണ്ടെത്തിയത്. ഇവിടെ നിന്ന് മാംസം വാങ്ങിയ ആൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
പത്ത് കിലോ പഴകിയ പോത്തിറച്ചി ഇവിടെ നിന്ന് പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇറച്ചി പൂർണ്ണമായി നശിപ്പിച്ചു. ഇവിടെ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് പോലീസ് നിർദ്ദേശിച്ചു.
Post Your Comments