![](/wp-content/uploads/2022/02/ksrtc-1.jpg)
തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരിയ്ക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയതിന് 58 കാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി സണ്ണിക്ക് (58) എതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read:വ്യാപാർ മേളയ്ക്ക് കൊടിയിറങ്ങി
ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പുതുക്കാട് മുതല്‍ യുവാവ് യാത്രക്കാരിയെ ശല്യപ്പെടുത്തി തുടങ്ങിയിരുന്നു. തുടര്‍ന്ന് ശല്യം സഹിക്കവയ്യാതെ ഇവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
എന്നാൽ, പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി പരാതി നൽകാൻ തയ്യാറാകാതിരുന്നതോടെ സംഭവത്തിൽ പോലീസ് നേരിട്ട് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Post Your Comments