ഡെറാഡൂണ്‍: 24 വയസ്സുകാരിയായ ഹൗസ് കീപ്പിങ് സ്റ്റാഫിനെ പീഡിപ്പിച്ച 15 വയസ്സുകാരന് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം നടന്നത്. ചത്തീസ്ഗഡ് സ്വദേശിയായ പ്രതി വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിൽ കയറിയാണ് യുവതിയെ പീഡിപ്പിച്ചത്.
Also Read:അദാനി വിൽമർ: ഭക്ഷ്യ എണ്ണയുടെ വില കുറച്ചു
സ്ത്രീകളുടെ ശുചിമുറിയിൽ കയറിയ 15 വയസ്സുകാരൻ മുറി അകത്തു നിന്ന് കുറ്റിയിടുകയും, യുവതിയെ ബലം പ്രയോഗിച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. യുവതി നിരവധി തവണ നിലവിളിച്ചെങ്കിലും ആരും കേട്ടിരുന്നില്ല.
ഹോട്ടലിൽ രണ്ടുദിവസം കുടുംബത്തിനൊപ്പം താമസിക്കാൻ വന്നതാണ് പ്രതിയായ 15 വയസ്സുകാരൻ. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Post Your Comments