ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവയിൽ ഇളവ് വരുത്തിയതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറച്ച് അദാനി വിൽമർ. വിലക്കയറ്റത്തിന്റെ ഭാരം നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവയിൽ ഇളവുകൾ വരുത്തിയത്. ഭക്ഷ്യ എണ്ണയുടെ വില കുറച്ചത് ഉപഭോഗം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഒരു ലിറ്റർ എണ്ണയ്ക്ക് 10 രൂപയാണ് അദാനി വിൽമർ കുറച്ചത്. ഇതോടെ, ഫോർച്യൂൺ ബ്രാൻഡിന്റെ ഒരു ലിറ്റർ സൺഫ്ലവർ ഓയിലിന് 10 രൂപ കുറഞ്ഞ് 210 രൂപയായി. കൂടാതെ, ഫോർച്യൂൺ ബ്രാൻഡ് കടുകെണ്ണയുടെ വിലയും കുറച്ചിട്ടുണ്ട്. കടുകെണ്ണയുടെ വില ഒരു ലിറ്ററിന് 205 രൂപയായിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം, 195 രൂപയ്ക്ക് കടുകെണ്ണ വാങ്ങാൻ സാധിക്കും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: വിവാഹവാഗ്ദാനം നൽകി പീഢനം: യുവാവ് അറസ്റ്റില്‍
Post Your Comments