IdukkiNattuvarthaLatest NewsKeralaNews

വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ചു : ആദിവാസി യുവാവിന് പരിക്ക്

ഇടമലക്കുടി ഷെഡുകുടിയിൽ ഉത്രകുമാറിനാ(45)ണ് കൈക്കും ദേഹത്തും പരിക്കേറ്റത്

ഇടുക്കി: വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ച് ആദിവാസി യുവാവിന് പരിക്ക്. ഇടമലക്കുടി ഷെഡുകുടിയിൽ ഉത്രകുമാറിനാ(45)ണ് കൈക്കും ദേഹത്തും പരിക്കേറ്റത്.

Read Also : 19-കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു : ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ

വീടിന് സമീപത്ത് എത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ രാത്രിയിൽ പടക്കം പൊട്ടിക്കുന്നത് പതിവാണ്. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം ഓലപ്പുരയുടെ മുകളിൽ ഉത്രകുമാർ ഉണക്കാൻ വെച്ചിരുന്നു. വെയിലത്ത് ചൂട് കൂടിയതോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.

സമീപവാസികൾ ആണ് കൈയ്ക്കും ദേഹത്തും പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button