Latest NewsIndiaNews

സ്ത്രീ ശാക്തീകരണം, രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീകളെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍

ഗുജറാത്ത്: സ്ത്രീശാക്തീകരണം രാജ്യ വികസനത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന പൊതുറാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അന്താരാഷ്ട്ര യോഗ ദിനം 21 ന്: യോഗ പ്രദർശനം നടക്കും

‘രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്ക് വേണ്ടി ഇപ്പോള്‍ തുറന്നു കിടക്കുകയാണ്. ഏത് തൊഴില്‍മേഖലയും തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ന് അവസരം ലഭിക്കുന്നുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.

വഡോദരയില്‍ 21,000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അതിന് മുന്നോടിയായി പാവഗഢ് കുന്നില്‍ നവീകരിച്ച ശ്രീ കാളിക മാതാ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു. ക്ഷേത്ര സമുച്ചയത്തിന്റെ നവീകരണത്തിനായി 125 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 12 കോടി ചെലവഴിച്ചാണ് നിലവിലെ ക്ഷേത്ര നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button