
തൃശൂർ: നിർത്തിയിട്ടിരുന്ന ട്രെയിലർ ലോറിയുടെ പിറകിൽ കെഎസ്ആർടിസി വോൾവോ ബസിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്ക്. ബസിൽ യാത്ര ചെയ്തിരുന്ന 16 പേർക്കും ലോറിയിലെ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
ചാലക്കുടി ദേശീയപാതയിൽ പോട്ട നാടുകുന്നിൽ ഇന്നു പുലർച്ച നാലിനായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ബസിടിച്ചതിനെ തുടർന്ന്, ട്രെയിലർ ലോറി മുന്നോട്ടു നീങ്ങി മുന്നിൽ പാർക്കു ചെയ്തിരുന്ന മറ്റൊരു ട്രെയിലർ ലോറിയിലിടിക്കുകയും ചെയ്തു.
Read Also : ‘ലോകത്തിലെ ഏറ്റവും നല്ല അമ്മ, ഇതിൽ കൂടുതൽ എന്ത് വേണം?’: അമൃതയെ കുറിച്ച് മകൾ അവന്തിക
പരിക്കേറ്റ ഒമ്പതു പേരെ സെന്റ് ജെയിംസ് ആശുപത്രിയിലും ഏഴു പേരെ പോട്ട ധന്യ ആശുപത്രിയിലും രണ്ടുപേരെ കറുകുറ്റി അഡ്ലക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്, ദേശീയപാതയിലുണ്ടായ ഗതാഗത തടസം ഏറെനേരത്തിന് ശേഷമാണ് നീക്കാനായത്.
Post Your Comments