Latest NewsNewsIndiaBusiness

ബാങ്ക് ഓഫ് ബറോഡ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

ജൂൺ 15 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്

ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. രണ്ടു കോടിയിൽ താഴെയുള്ളതും ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ജൂൺ 15 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലായത്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

ഏഴു ദിവസം മുതൽ ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.80 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതൽ 180 ദിവസം കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 3.70 ശതമാനമാണ് പലിശ ലഭിക്കുന്നത്. 181 മുതൽ 270 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 4.30 ശതമാനം പലിശയും 271 ദിവസം തൊട്ട് ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശയും ലഭിക്കും.

Also Read: അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി

ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനവും രണ്ടു വർഷം മുതൽ മൂന്നു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും പലിശ ലഭിക്കും. 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.35 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button