Latest NewsNewsIndiaBusiness

പഞ്ചസാര കയറ്റുമതി: വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയേക്കും

മെയ് മാസം 24 ന് പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

രാജ്യത്ത് വീണ്ടും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 70 ലക്ഷം ടണ്ണിൽ ഒതുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കയറ്റുമതി നിയന്ത്രണം ഒക്ടോബർ-സെപ്തംബർ സീസണലായിരിക്കും ഏർപ്പെടുത്തുക.

മെയ് മാസം 24 ന് പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത്തവണ ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനുമാണ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവരുന്നത്. മൺസൂൺ സീസണിലെ മഴയുടെ തോത് പരിഗണിച്ചായിരിക്കും കയറ്റുമതിയിൽ അന്തിമ തീരുമാനം എടുക്കുന്നത്.

Also Read: സ്ത്രീശാക്തീകരണം ചർച്ച ചെയ്ത് പഞ്ചായത്ത് തല ശില്‍പ്പശാല

ഇന്തോനേഷ്യ, ബംഗ്ലാദേശ്, സുഡാൻ, യുഎഇ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള ഉള്ള പഞ്ചസാര പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button