Latest NewsCricketNewsSports

ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച് ഇംഗ്ലണ്ട്: പന്ത് തപ്പി കാട്ടിലിറങ്ങി നെതർലന്‍ഡ്സ് താരങ്ങള്‍, വീഡിയോ കാണാം

ആംസ്റ്റല്‍വീന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ നെതർലന്‍ഡ്സ് താരങ്ങള്‍ പന്ത് തപ്പി കാട്ടിലിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നാടന്‍ ക്രിക്കറ്റിനെ ഓർമ്മിപ്പിക്കും വിധമായിരുന്നു നെതർലന്‍ഡ്സ് താരങ്ങളും ക്യാമറാമാന്‍മാരും പന്ത് തപ്പി കാട്ടിലിറങ്ങിയത്. ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍റെ കൂറ്റന്‍ ഷോട്ട് സ്റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടില്‍ പതിക്കുകയായിരുന്നു. തുടർന്നാണ് താരങ്ങൾ പന്ത് തിരയാൻ ഇറങ്ങിയത്.

മത്സരത്തില്‍ ഇംഗ്ലണ്ട് 232 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 498 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്‍റെ ഇന്നിംഗ്സ് 49.4 ഓവറില്‍ 266 റണ്‍സിന് അവസാനിച്ചു. 72 റണ്‍സടിച്ച സ്കോട്ട് എഡ്വേര്‍ഡ്സും 55 റണ്‍സെടുത്ത മാക്സ് ഒഡോഡും മാത്രമേ നെതര്‍ലന്‍ഡ്സിനായി പൊരുതിയുള്ളു.

ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, സാം കരൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോർ പിറന്നു.

Read Also:- വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..

ജോസ് ബട്‌ലര്‍(162*), ഡേവിഡ് മലന്‍(125), ഫിലിപ്പ് സാള്‍ട്ട്(122) എന്നിവരുടെ സെഞ്ചുറികളുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ(66*) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടേയും മികവിലാണ് ഇംഗ്ലണ്ട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button