Latest NewsKeralaNews

കേരളത്തില്‍ കോവിഡ് കുതിച്ച് ഉയരുന്നു

കേരളത്തില്‍ കൊറോണ വൈറസ് അതിവേഗം പടരുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിരക്ക് ഉയരുന്നു. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മൂവായിരത്തിന് മുകളില്‍ രോഗം സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗബാധ എറണാകുളത്താണ്. 838 കൊറോണ കേസുകള്‍ എറണാകുളത്ത് സ്ഥിരീകരിച്ചപ്പോള്‍ തിരുവനന്തപുരത്ത് 717 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു.

Read Also: പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി

സംസ്ഥാനത്ത് കൊറോണ മരണവും വര്‍ദ്ധിച്ചിട്ടുണ്ട്. 11 കൊറോണ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോടും എറണാകുളത്തും മൂന്ന് വീതം ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചത്. കൂടാതെ സംസ്ഥാനത്ത് ഒരു എലിപ്പനി മരണവും സംഭവിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button