KeralaLatest News

പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി, പരാതിക്കാരനായ ഏരിയ സെക്രട്ടറിയെ മാറ്റിയത് അംഗീകരിക്കില്ലെന്ന് പ്രവർത്തകർ

കണ്ണൂർ: തെരഞ്ഞെടുപ്പ്, രക്തസാക്ഷി ധനസഹായ ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ടവർക്കെതിരെയും, ആരോപണം ഉന്നയിച്ചവർക്കെതിരെയും നടപടിയെടുത്തതിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറി. തിരിമറി പുറത്ത് കൊണ്ടുവന്ന ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കി. ഏരിയാകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും രൂക്ഷ വിമർശനമാണ് വി കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ ഉയരുന്നത്.

തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയാണുണ്ടായതെന്നാണ് ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലും വ്യാപമായ പ്രചാരണമുണ്ട്. നടപടി നേരിട്ടതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കൂടാതെ ബാങ്ക് ഡയറക്ടര്‍ ബോർഡ് അംഗത്വവും വി കുഞ്ഞികൃഷ്ണൻ രാജിവച്ചു. സിപിഎമ്മുമായി ഒരു സഹകരണത്തിനും ഇനിയില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പിന്നാലെ, പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും പ്രവര്‍ത്തകരിൽ പലരും ഒഴിവായി. തെരഞ്ഞെടുപ്പ് ഫണ്ടിൽ 60 ലക്ഷത്തിന്റെ തിരിമറി, പാർട്ടി ഓഫീസ് നിർമ്മാണത്തിനായുള്ള ചിട്ടിയിൽ തട്ടിപ്പ്, രക്തസാക്ഷി ഫണ്ട് തിരിമറി എന്നിങ്ങനെ ഗുരുതര ആരോപണങ്ങൾ നേരിട്ട ടിഐ മധുസൂധനൻ എംഎൽഎയെ ജില്ല സെക്രട്ടറിയേറ്റിൽ നിന്നും ജില്ല കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.

ഫണ്ട് കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായി എന്നുമാത്രമാണ് വിശദീകരണം. എരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെകെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ മുൻ ഏരിയ സെക്രട്ടറി കെപി മധു എന്നിവർക്കെതിരിരെയും അച്ചടക്ക നടപടി വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button