ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാസങ്ങളായി നടത്തിയ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also:അഗ്നിപഥ്: സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി
രാജ്യത്തെ വിവിധ മേഖലകളില്‍ അഗ്‌നിപഥിന്റെ പേരില്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെയാണ് പ്രതിരോധ, ആഭ്യന്തര വകുപ്പുകള്‍ കാണുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കലാപങ്ങളുടെ പശ്ചാത്തലത്തിലും വിവിധ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ വിലയിരുത്തലുകളും ശേഖരിച്ച ശേഷമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് മൂന്ന് സൈനിക മേധാവിമാരുമായി അടിയന്തിര കൂടിക്കാഴ്ച നടത്തിയത്. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി തുടങ്ങിയവര്‍ പ്രതിരോധ മന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
അഗ്‌നിപഥ് പദ്ധതിയിലേക്ക് കൗമാരക്കാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മുടക്കമില്ലാതെ നടക്കും. ഇതിനായുള്ള നടപടികള്‍ മൂന്ന് സേനകളും പ്രത്യേകം തയ്യാറാക്കി കേന്ദ്രമന്ത്രിക്ക് മുമ്പാകെ വെച്ചതായും പ്രതിരോധ വകുപ്പ് അറിയിച്ചു.
Post Your Comments