KeralaLatest NewsNewsBusiness

ഗുണമേന്മയ്ക്കൊപ്പം രുചിയിലും വൈവിധ്യം തീർത്ത് അപർമ കുടിവെളളം

മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ടുവർഷം മുൻപ് ആരംഭിച്ച കമ്പനിയാണ് അപർമ

വ്യാപാർ മേളയിൽ ശ്രദ്ധേയമായി അപർമ കുടിവെളളം. ഗുണമേന്മയെക്കൊപ്പം രുചിയുടെ വൈവിധ്യമാണ് മറ്റ് കുടിവെള്ള കമ്പനികളിൽ നിന്നും അപർമയെ വ്യത്യസ്തമാക്കുന്നത്. 7 വ്യത്യസ്ത ഇനം രുചിക്കൂട്ടുകളാണ് അപർമ കാഴ്ചവയ്ക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ടുവർഷം മുൻപ് ആരംഭിച്ച കമ്പനിയാണ് അപർമ.

ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ രുചികൾക്ക് പുറമേ, ഔഷധക്കൂട്ടുകളുടെ രുചിയിലും അപർമ ലഭ്യമാണ്. കൂടാതെ, കേരളത്തിലെ ആദ്യ ഹെർബൽ വാട്ടറെന്ന അംഗീകാരവും കമ്പനി നേടിയെടുക്കുകയാണ്. ശരീരത്തിന് ആവശ്യമായ നിരവധി ധാതുക്കൾ അപർമ കുടിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളാണ് അടങ്ങിയത്. 400 മില്ലിലിറ്റർ, 750 മില്ലിലിറ്റർ, 1,000 മില്ലിലിറ്റർ ബോട്ടിലുകളിൽ അപർമ കുടിവെള്ളം ലഭ്യമാണ്.

Also Read: അഗ്നിപഥ്: അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ച് കേന്ദ്രം, പുതിയ മാറ്റങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button