ഗാന്ധിനഗർ: കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകൾ മോഷണം പോയതായി പരാതി. ഇറച്ചിവെട്ടുകാരനായ ഗാന്ധിനഗർ സ്വദേശി ബേബിയുടെ രണ്ടു ലക്ഷം രൂപയിലധികം വിലയുള്ള മൂന്ന് മാടുകളാണ് മോഷണം പോയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ആണ് സംഭവം. ഗാന്ധിനഗർ കവലയ്ക്കു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് അറവുമാടുകളെ കെട്ടുന്നത്. ഈ സ്ഥലത്തിനു ചുറ്റുമതിലും വാതിലും ഉള്ളതാണ്. ജീവനക്കാർ ഗേറ്റ് പൂട്ടി പോയതിനുശേഷം മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ അറവുമാടുകളുമായി കടന്നു കളയുകയായിരുന്നു.
Read Also : ബൈക്കിൽ നിന്നും വീണ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
റെയിൽവേ ലൈനിലൂടെ അടിച്ചിറ ഭാഗത്തേക്ക് എത്തിച്ചശേഷം മാടുകളെ വാഹനത്തിൽ കടത്തിയതായാണ് സൂചന. സമീപത്തുള്ള പുരയിടത്തിൽനിന്നിരുന്ന മാടുകളെ നിരീക്ഷിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടെ നിന്നും മാടുകളെ മോഷ്ടിച്ചില്ല.
Post Your Comments