Latest NewsKeralaNewsIndia

മറയൂരിൽ തോട്ടം മേല്‍നോട്ടക്കാരനെ വാക്കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തി

ഇടുക്കി: മറയൂരിൽ തോട്ടം മേല്‍നോട്ടക്കാരനെ വാക്കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തി യുവാവ്. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read:നിയർബൈ ട്രാഫിക് വിജറ്റ്: പുതിയ ഫീച്ചർ ഇങ്ങനെ

ബെന്നിയും യദു കൃഷ്ണനും തമ്മിലുള്ള വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നും, വിശദമായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. 60 വയസ്സുകാരനായ ബെന്നിയെ വാക്കത്തി കൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചും ക്രൂരമായിട്ടാണ് യദു കൃഷ്ണൻ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button