പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് ഗൂഗിൾ മാപ്പ്. ഉപയോക്താക്കൾക്ക് ട്രാഫിക് ബ്ലോക്കുകൾ അറിയാനുള്ള പുതിയ നിയർബൈ ട്രാഫിക് വിജറ്റുകളാണ് പ്രഖ്യാപിച്ചത്.
ആദ്യ ഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കുള്ള ട്രാഫിക് വിജറ്റാണ് അവതരിപ്പിക്കുന്നത്. ട്രാഫിക് വിജറ്റ് ഓപ്ഷൻ ടാപ്പ് ചെയ്താൽ ഉപയോക്താക്കൾക്ക് പ്രാദേശിക ട്രാഫിക്കുകൾ അറിയാൻ സാധിക്കും. കൂടാതെ, ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും ലഭിക്കും.
Also Read: പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
വിവരങ്ങൾ ആൻഡ്രോയ്ഡ് ഹോം സ്ക്രീനിൽ ലഭിക്കുന്നതിനാൽ ഗൂഗിൾ മാപ്പ് തുറക്കാതെ തന്നെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയും. 2×2 വലുപ്പത്തിൽ ദൃശ്യമാകുന്ന വിജറ്റിന്റെ പ്രിവ്യൂ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments