
തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ് അജി വഴിയിൽ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രാത്രിയിലാവും അപകടമെന്നാണ് സൂചന. തുടർന്ന്, കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചു.
പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അജി ചെല്ലാംപച്ച കോളനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽ പെട്ടത്.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments