Latest NewsNewsIndiaMobile PhoneTechnology

മോട്ടോ ജി82 5ജി: സവിശേഷതകൾ ഇങ്ങനെ

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി82 5ജി ഫ്ലിപ്കാർട്ടിൽ സെയിലിന് എത്തി. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 120 Hz ആണ് റിഫ്രഷ് റേറ്റ്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: കൃ​ത്യ​മാ​യ പ​ണി കൊ​ടു​ക്കും, ഒ​ന്നു​കി​ല്‍ അ​ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കും: പോലീസുകാരനെ വെല്ലുവിളിച്ച് സിപിഎം നേതാവ്

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5000 എംഎഎച്ച് ബാറ്ററി ലൈഫാണ് ഈ സ്മാർട്ട്ഫോണുകൾക്കുളളത്.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 21,499 രൂപയും 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡലിന് 22,999 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button