ശ്രീനഗർ: ജമ്മു കശ്മീരിന്റെ സാമൂഹ്യഘടന തകർക്കാൻ ശ്രമിച്ച് ഇന്ത്യയിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാനെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈയിടെ പ്രദേശത്ത് ഒരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള കൊലാപതകങ്ങളുടെ പരമ്പരയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നതെന്നും തുടർന്ന്, കേന്ദ്രഭരണ പ്രദേശത്ത് വസിക്കുന്ന കശ്മീരി പണ്ഡിറ്റുകൾ വീണ്ടും ഭയപ്പെട്ട് ജീവിക്കാൻ തുടങ്ങിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ എപ്പോഴും ഇവിടെയുണ്ടെന്നും കശ്മീരിൽ വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് അവർ വീണ്ടും ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകിയതിൽ അയൽ രാജ്യമായ പാകിസ്താന്റെ പങ്ക് വലുതാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ
കശ്മീരിൽ 1947ലെ ആക്രമണം മുതൽ, അടുത്തിടെ നടന്ന ആസൂത്രിത കൊലപാതകങ്ങൾ വരെ സംഭവിച്ചതിന് പിന്നിൽ, വിദേശ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ വസിക്കുന്ന ഒരു സമുദായത്തെയും ബലപ്രയോഗത്തിലൂടെ പലായനം നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Post Your Comments