ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ബദാം. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇത് മുന്‍പന്തിയിലാണ്. പ്രത്യേകിച്ച് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ. നിറം വർദ്ധിപ്പിക്കുന്നതിന് പല രീതിയിലും ബദാം ഉപയോഗിക്കാം. പഴുത്ത പപ്പായക്കൊപ്പം പൊടിച്ചതോ അരച്ചതോ ആയ ബദാം ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖചര്‍മത്തിന് നിറവും തിളക്കവും ലഭിയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, പഞ്ചസാര പൊടിച്ചത്, ബദാം പൊടിച്ചത് എന്നിവ വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു സ്ക്രബ് ചെയ്യുന്നതും മുഖചർമത്തിന് നല്ലതാണ്.
Read Also : ഹിജാബ്: വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറല്ല, മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികള്‍
പഴുത്ത പഴമുടച്ച് ഇതില്‍ ബദാം പൗഡര്‍ ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്. പൊടിച്ച ബദാം ഒലീവ് ഓയിലില്‍ കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോൾ കഴുകിക്കളയാം. ഇത് മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കും. ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.
ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതിനും മുഖം മൃദുവാകാനും സഹായിക്കുന്നതാണ്.
Post Your Comments