തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ആഷിക്കിന്റെ വീട്ടിൽ നിന്നും ഒരു മാസം മുമ്പ് 9.6 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. ആയുർവ്വേദ കോളേജ് ജംഗ്ഷനിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെ നേരെത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.
വിശദമായ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തിൽ അഭിഭാഷകനുള്ള പങ്ക് വ്യക്തമായത്. തുടർന്ന്, അന്വേഷണം നടത്തിയെങ്കിലും ആഷിക്ക് ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇന്ന് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പിടികൂടിയത്.
Post Your Comments