
അബുദാബി: അബുദാബിയിൽ തീപിടുത്തം. റസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം.
വൻ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. അൽ സാഹിയ ഏരിയയിലെ 30 നില കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
Read Also: സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ: വീഡിയോ
Post Your Comments