കൊച്ചി: അഭിമുഖങ്ങളിലെ വിവാദ പരാമർശങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ചർച്ച ചെയ്യപ്പെടുന്ന നടനാണ് വിനായകൻ. ഇപ്പോൾ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അഭിമുഖങ്ങളിൽ കഞ്ചാവ് അടിച്ചാണ് വിനായകൻ എത്തുന്നത് എന്ന് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുവെന്നും അത്തരം വാക്കുകളോട് എന്താണ് പ്രതികരണം എന്നും ഒരു മാദ്ധ്യമ പ്രവർത്തകൻ വിനായകനോട് ചോദിച്ചു . ‘നിങ്ങളും കഞ്ചാവടിച്ചിട്ട് വാ. കഴിഞ്ഞ പ്രാവശ്യം എന്തൊക്കെ പറഞ്ഞു. അതിനൊക്കെ ഉത്തരം കൊടുക്കാൻ നിന്നാൽ കയ്യിൽ നിന്ന് പോകും’ എന്നായിരുന്നു ക്ഷുഭിതനായ നടന്റെ മറുപടി.
മീ ടൂ എന്നത് ശാരീരികവും മാനസികവുമായ പീഡനം ആണെങ്കിൽ അത് താൻ ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. നിരവധി സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അനാരോഗ്യം: ലോക കേരളസഭയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
‘എന്താണ് മീ ടൂ? അതിൽ നിന്ന് നമുക്ക് തുടങ്ങാം. മാനസികവും ശാരീരികവുമായ പീഡനം ആണ്. ഇത് ഇന്ത്യൻ നിയമപ്രകാരം വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇവരെ പിടിച്ച് ജയിലിൽ ഇടണ്ടേ? എത്രപേർ ജയിലിൽ പോയിട്ടുണ്ട്? ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനത്തിനെ പറ്റിക്കുന്നു. തമാശ കളിക്കുന്നോ വിനായകനോട്? ഇനി, എന്റെ മേൽ ഇത് ഇടാനണോ എന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല’, വിനായകൻ വ്യക്തമാക്കി.
‘ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ എങ്കിൽ, അത് ഞാൻ ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുള്ളത് പത്തും, അതിൽ കൂടുതൽ പെണ്ണുങ്ങളുമായി ശാരീരിക ബന്ധമാണ്. അത് റോഡിൽ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. നിങ്ങൾ എന്റെ മേൽ ആരോപിച്ച മീ ടൂ ഞാൻ ചെയ്തിട്ടില്ല. പെണ്ണിനെ പിടിക്കാൻ, വിനായകൻ അത്ര തരം താഴ്ന്നവൻ അല്ല. അന്ന് ആ പെൺകുട്ടിയോടല്ല ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ ആ കൊച്ചിനോട് ഞാൻ സോറി പറയുന്നു. ആ കൊച്ചിന് അങ്ങനെ തോന്നിയില്ലെങ്കിൽ സോറി പിൻവലിക്കുന്നു’, വിനായകൻ പറഞ്ഞു.
Post Your Comments