
1. ക്യാന്‍സര്‍ മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി പറയുന്നത്. കൂടാതെ, ശരീരം ക്യാന്‍സറിനോട് പൊരുതുന്നതും വിയര്‍പ്പിനുള്ള കാരണമായി പറയുന്നു.
2. കിടക്കും മുമ്പ് വ്യായാമം ചെയ്യുന്നതും ചൂട് അനുഭവപ്പെടുന്നതിന് ഒരു കാരണമാണ്.
3. ഹൈപ്പര്‍തൈറോയിഡ് ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കും.
4. രക്തത്തിലെ ഗ്ലക്കോസിന്റെ തോത് കുറയുന്ന അവസ്ഥയായ ലോ ഹൈപ്പോ സീമിയ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥ ഉണ്ടാകും.
Read Also : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിപ്പ് : യുവാവ് പൊലീസ് പിടിയിൽ
5. സ്ത്രീകള്‍ക്കു ഗര്‍ഭകാലത്ത് അമിതവിയര്‍പ്പുണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണം.
6. മെനോപ്പസ് സമയത്ത് സ്ത്രീകള്‍ക്ക് ശരീരത്തില്‍ അസഹ്യമായ ചൂട് അനുഭവപ്പെടും.
7. ലിവര്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍, എല്ലിനെ ബാധിക്കുന്ന ക്യാന്‍സര്‍ തുടങ്ങിവയുടെ ഒരു ലക്ഷണമാകാം രാത്രിയിലുള്ള അസഹ്യമായ വിയര്‍പ്പ്.
8. കിടക്കും മുമ്പ് ചൂടുപാനീയം, മസാല അധികമുള്ള ഭക്ഷണം എന്നിവ കഴിക്കുന്നവര്‍ക്ക് ചൂടു കൂടുതല്‍ അനുഭവപ്പെടാം.
Post Your Comments