തളിപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴയിലെ കാമ്പത്ത് നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശന്റെ നിർദ്ദേശപ്രകാരം എസ്.ഐ മനോജ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എളമ്പേരം മൊട്ടമ്മലിലെ അനിഷാഗ്, നണിശ്ശേരിയിലെ പി.പി. അജീഷ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്ത് 35,000 രൂപ തട്ടിയെടുത്തുവെന്ന അജീഷിന്റെ പരാതിയിൽ നേരത്തേ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2021 ഫെബ്രുവരി മുതൽ നിസാറിന്റെ നാല് അക്കൗണ്ടുകളിലായി 82,000 രൂപ നിക്ഷേപിച്ചെങ്കിലും ജോലി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണ് അനിഷാഗിന്റെ പരാതി.
Read Also : ബിനാമി വാര്യരാണെന്ന് പറഞ്ഞത് നന്നായി വല്ല കുഞ്ഞിപ്പോക്കറിന്റെ പേരായിരുന്നെങ്കിൽ കെണിഞ്ഞേനെ: കെ.ടി ജലീൽ
അതേസമയം, സമാനകേസിൽ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിസാറിനെ കസ്റ്റഡിയിൽ വാങ്ങിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments