വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. രാത്രിയിലെ ഭക്ഷണം വൈകുന്നത് വണ്ണം വയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാല്‍ മിതമായി മാത്രം രാത്രി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവര്‍ ഉണ്ടാകാം. എന്നാല്‍, ചോറ് ദിവസവും ഒരു നേരം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് വയറിലെ കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. അതിനാല്‍ ചോറ് രാത്രി ഒഴിവാക്കുന്നതാണ് നല്ലത്.
അതുപോലെ റെഡ് മീറ്റ്, കലോറി കൂടിയ ഭക്ഷണങ്ങള്‍, പിസ പോലുള്ള ജങ്ക് ഫുഡ് തുടങ്ങിയവയും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വലിയ വിശപ്പ് ഇല്ലെങ്കില്‍, രാത്രി ഒരു ആപ്പിൾ കഴിച്ചതിന് ശേഷം ഉറങ്ങാം. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒരു ആപ്പിള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
നട്സ് രാത്രി കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ രാത്രി കഴിക്കുന്നത് നല്ലതാണ്.
സാലഡാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ച് രാത്രി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങളും ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ചോറിന് പകരം രാത്രി ചപ്പാത്തിയോ, ഉപ്പുമാവോ ഓട്സോ കഴിക്കുന്നതും വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സഹായിക്കും.
Post Your Comments