Latest NewsKerala

കോൺഗ്രസ് നടത്താനിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു

കോതമംഗലം: ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കുട്ടമ്പുഴയില്‍ ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. ഇടുക്കി ജില്ലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടന്നുവരികയാണ്. ഇതോടൊപ്പം കുട്ടമ്പുഴയിലും ഹര്‍ത്താല്‍ തീരുമാനിച്ചിരുന്നു. ബഫര്‍സോണ്‍ കുട്ടമ്പുഴ പഞ്ചായത്തിനെയും ബാധിക്കും.

എന്നാല്‍, ഇതേ ആവശ്യമുന്നയിച്ച് മൂന്ന് മാസം മുമ്പ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയിരുന്നു. അടിക്കടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് മണ്ഡലം കമ്മറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് മണ്ഡലം കമ്മറ്റി നേതാക്കള്‍ പറഞ്ഞു. ബോബി മൂലയില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

അതേസമയം, ഇടുക്കിയിലെ ഹർത്താൽ തുടരുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി ഏവരും സഹകരിക്കണമെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രഫ എം ജെ ജേക്കബും അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button