KeralaLatest NewsNews

ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു: സ്വപ്നയുടെ ആരോപണങ്ങൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്വപ്‌ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്. ഈന്തപ്പഴവും ഖുർആനും എത്തിയ പെട്ടികളിൽ ചിലതിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നുവെന്നും, ഭാരക്കൂടുതലുളള ഈ പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി, ഷാർജ അധികാരിയുടെ ഭാര്യക്ക് വലിയ അളവിൽ സ്വർണവും ഡയമണ്ടും നൽകാൻ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് സ്വപ്ന നടത്തിയത്. ഷാർജ അധികാരിയുടെ ഭാര്യക്ക് വിലപിടിപ്പുള്ള വസ്തുക്കൾ നൽകാൻ കമല ശ്രമിച്ചപ്പോൾ, അവർക്കത് ഇഷ്ടമാകാൻ സാധ്യതയില്ല എന്ന് പറഞ്ഞ് താനാണ് ആ നീക്കത്തെ തടഞ്ഞതെന്നും സ്വപ്ന പറയുന്നു.

ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് എന്തു ചെയ്തു എന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നും സ്വപ്ന പറയുന്നുണ്ട്. എന്നാൽ, ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും സ്വപ്ന തന്നെ വ്യക്തമാക്കുന്നു.

Also Read:‘ജയരാജൻ തള്ളിയാൽ കേസില്ല’, പോലീസിന്റെ ഇരട്ടത്താപ്പ് പുറത്ത്: പ്രതിഷേധവുമായി കോൺഗ്രസ്‌

അതേസമയം, സ്വർണകടത്ത് കേസിൽ ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവർക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയിൽ ഹർജി നൽകി. മാനനഷ്ടം, ക്രിമനിനൽ ഗൂഢാലോചന തുടങ്ങിയവ ആരോപിച്ചാണ് ഹർജി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ടുകൾ ബിലിവേഴ്സിന്‍റെ സഹായത്തോടെ അമേരിക്കയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു ഷാജ് കിരൺ സ്വപനയോട് പറഞ്ഞത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഈ പരാമർശമുണ്ട്. ഈ പ്രസ്താവനകൾ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹർജിയിലുള്ളത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button