
തിരുവനന്തപുരം: വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. പട്ടം സെൻറ് മേരീസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ജെ ഡാനിയേലിന് ആണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് കലാശിച്ചത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. മർദ്ദനമേറ്റ ഡാനിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച കുട്ടികള്‍ തിരുവനന്തപുരം നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഡാനിയേലും ആക്രമിച്ച കുട്ടികളും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഇന്നലെ ആക്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments