IdukkiNattuvarthaLatest NewsKeralaNews

കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ല​പ്പെട്ട നിലയിൽ കണ്ടെത്തി

ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്

ഇടുക്കി: കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ല​പ്പെട്ട നിലയിൽ കണ്ടെത്തി. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

Read Also : വിപണി കീഴടക്കാൻ POCO M4 Pro 5G, പ്രത്യേകതകൾ അറിയാം

സംഭവുമായി ബന്ധപ്പെട്ട് ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബെന്നിയെ മര്‍ദ്ദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ബെന്നി ദീര്‍ഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button