KeralaLatest NewsIndiaNews

കേരളം കണ്ട നമ്പർ വൺ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ് പിണറായി വിജയൻ: കെ സുധാകരന്‍

തിരുവനന്തപുരം: കേരളം കണ്ട നമ്പർ വൺ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നതെല്ലാം ശരിയെന്നാണ് ഇപ്പോള്‍ തെളിയുന്നതെന്നും, ഒരു ഇടത് മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത നാണംകെട്ട ആരോപണങ്ങളാണ് പിണറായി വിജയന്‍ നേരിടുന്നതെന്നും സുധാകരൻ പറഞ്ഞു.

Also Read:സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ കോടതിയിൽ നല്‍കിയിട്ടും കേന്ദ്ര ഏജന്‍സികള്‍ മിണ്ടുന്നില്ല: രമേശ്‌ ചെന്നിത്തല

അതേസമയം, പോലീസിനെ ഉപയോഗിച്ച്‌ എത്ര അക്രമം കാട്ടിയാലും ജനങ്ങളുടെ മുന്നില്‍നിന്ന് തട്ടിപ്പ് അധികകാലം മറച്ചുവയ്ക്കാന്‍ പിണറായി വിജയന് കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിനെ അക്രമങ്ങളിലൂടെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും, നൂറ് മോദിമാര്‍ വിചാരിച്ചാലും ജനങ്ങളുടെ മനസില്‍ നിന്ന് കോണ്‍ഗ്രസിനെ പറിച്ചെറിയാനാകില്ലെന്നും അതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രസ്താവനയായി നല്‍കിയിട്ടും കേന്ദ്ര ഏജന്‍സികള്‍ മിണ്ടുന്നില്ലെന്നും, ഇത് സി.പി.എമ്മും ബി.ജെ.പി.യും തമ്മിലുള്ള കൂട്ടുകെട്ടാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button