PalakkadLatest NewsKeralaNattuvarthaNews

രോ​ഗിയുടെ കൂ​ട്ടി​രു​പ്പു​കാ​ര​ന്‍റെ ഫോ​ണു​ക​ളും പ​ണ​വും ത​ട്ടി​യെ​ടു​ത്തു : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അറസ്റ്റിൽ

മു​ണ്ടൂ​ർ നാ​മ്പുള്ളി​ത്ത​റ പ​ന്ന​മ​ല​വീ​ട്ടി​ൽ ര​മേ​ഷി​നെ​യാ​ണ് (38) ടൗ​ണ്‍ സൗ​ത്ത് പൊലീ​സ് പി​ടി​കൂ​ടിയത്

പാ​ല​ക്കാ​ട് : രോ​ഗിയുടെ കൂ​ട്ടി​രു​പ്പു​കാ​ര​ന്‍റെ ഫോ​ണു​ക​ളും അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണ​വും ത​ട്ടി​യെ​ടു​ത്ത കു​പ്ര​സി​ദ്ധ മോ​ഷ്ടാവ് പൊലീസ് പിടിയിൽ. മു​ണ്ടൂ​ർ നാ​മ്പുള്ളി​ത്ത​റ പ​ന്ന​മ​ല​വീ​ട്ടി​ൽ ര​മേ​ഷി​നെ​യാ​ണ് (38) ടൗ​ണ്‍ സൗ​ത്ത് പൊലീ​സ് പി​ടി​കൂ​ടിയത്.

ഈ മാസം 12നാണ് ജി​ല്ലാ വ​നി​താ ശി​ശു ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വ​നി​താ ശി​ശു ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച് പു​റ​ത്ത് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന താ​ണി​ശ്ശേ​രി സ്വ​ദേ​ശി രാ​ജു​വി​ന്‍റെ പ​ക്ക​ൽ​ നി​ന്ന് 48,500 രൂ​പ വി​ല​വ​രു​ന്ന മൂ​ന്നു മൊ​ബൈ​ൽ ഫോ​ണും 2,200 രൂ​പ​യും ആണ് ര​മേ​ഷ് മോ​ഷ്ടി​ച്ചത്.

Read Also : ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കരുത് : കാരണമിതാണ്

തു​ട​ർ​ന്ന്, ഫോ​ണ്‍ ലോ​ക്ക് തു​റ​ന്ന് പൊലീ​സെ​ന്ന വ്യാ​ജേ​ന ഫോ​ണ്‍ ക​ണ്ടെ​ത്തി​യെ​ന്ന് രാ​ജു​വി​നെ അ​റി​യി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും ഗൂ​ഗി​ൾ​പേ വ​ഴി പ​ണം തി​രി​കെ​പ്പി​ടി​ക്കാ​ൻ പാ​സ് വേഡ് വേ​ണ​മെ​ന്നും ധ​രി​പ്പി​ച്ചു. ഇതു ന​ല്കി​യ​തോ​ടെ മോ​ഷ്ടാ​വ് 20,000 രൂ​പ പി​ൻ​വ​ലി​ച്ചു.

ഇ​യാ​ൾ​ക്കെ​തി​രെ സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നാ​ലു​ കേ​സു​ക​ളും നോ​ർ​ത്ത്, ഒ​റ്റ​പ്പാ​ലം, കോ​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടു​വീ​തം മോ​ഷ​ണ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ളു​ണ്ട്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് കഴിഞ്ഞദിവസം രാ​ത്രി​യി​ൽ ആണ് ഇയാളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button