തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് പോലീസ് ജില്ലകൾക്കും പൂര്‍ണ്ണമായും സന്ദര്‍ശക സൗഹൃദവും ആകര്‍ഷകവുമായ ഇരുപത് പുതിയ വെബ്സൈറ്റുകൾ നിർമ്മിച്ച് കേരള പോലീസ്. പോലീസ് മേധാവി അനില്‍കാന്താണ് ഓരോ വെബ്സൈറ്റും നാടിന് സമർപ്പിച്ചത്.
Also Read:കയർ മേഖല: പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും
നിലവിൽ ജില്ലകളിൽ ഉണ്ടായിരുന്ന വെബ്സൈറ്റിന്റെ രൂപവും ഭാവവും മൊത്തമായും മാറ്റിയാണ് പുതിയ വെബ്സൈറ്റ് നിർമ്മിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ പോലീസ് സ്റ്റേഷൻ പോലെ പ്രധാനപ്പെട്ട ഒന്നായി വെബ്സൈറ്റുകളും മാറുമെന്നാണ് പ്രതീക്ഷ.
അതേസമയം, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് ഈ പുതിയ വെബ്‌സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്‌സൈറ്റ് പോലീസിന്റെ ജനകീയത വർദ്ധിപ്പിക്കുമെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സഹായകമാകുമെന്നും അവർ അവകാശപ്പെടുന്നു.
Post Your Comments