KeralaLatest NewsNewsBusiness

കയർ മേഖല: പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും

കയർ മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനുമുളള സർക്കാർ നടപടികൾക്ക് ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കും. കയർ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകാനാണ് വിദഗ്ധ സമിതിയെ നിയോഗിക്കുന്നത്. വ്യവസായ മന്ത്രി മന്ത്രി പി. രാജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ മേഖലയിലെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് പുതിയ തീരുമാനം അവതരിപ്പിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, കയർ തൊഴിലാളികൾക്ക് വരുമാന പൂരക പദ്ധതി പ്രകാരമുള്ള ധനസഹായം, കയർ സംഘങ്ങൾക്ക് നൽകുന്ന പ്രൊഡക്ഷൻ ആന്റ് മാർക്കറ്റിംഗ് ഇൻസെന്റീവ്, വിപണി വിപുലീകരണ ഫണ്ട് എന്നിവ ഉടൻ വിതരണം ചെയ്യും.

Also Read: ജിഎസ്ടി നികുതി സ്ലാബ് പുനക്രമീകരണം: മന്ത്രിതല സമിതി യോഗം ഈ മാസം 17 ന്

കയർ മേഖലയിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനുമുളള സർക്കാർ നടപടികൾക്ക് ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, കയർ സംഘം ജീവനക്കാർക്കുള്ള മാനേജീരിയൽ സബ്സിഡി, സംഘങ്ങൾക്കുള്ള പ്രവർത്തന മൂലധനം എന്നിവയും ഉടൻ വിതരണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button