ThiruvananthapuramLatest NewsKeralaNattuvarthaNews

‘സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു, അല്ലെങ്കിൽ അവർ നിഷേധിക്കട്ടെ’: കെ. സുധാകരൻ

തിരുവനന്തപുരം: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നുവെന്നും അല്ലെങ്കിൽ അവർ നിഷേധിക്കട്ടെയെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. സ്വർണക്കടത്ത് സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും ഇക്കാര്യത്തിൽ സി.പി.എം നേതാക്കൾക്ക് മറുപടിയില്ലെന്നും സുധാകരൻ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി സി.പി.എം നേതാക്കൾ മുഖ്യമന്ത്രിയായിട്ടും അവർക്ക് ആർക്കുമെതിരെ ഇങ്ങനെ ആരോപണം ഉന്നയിച്ചിട്ടില്ല. കൊണ്ട് പോയ സ്വർണത്തിന്റെ കണക്ക് പുറത്ത് വരികയാണ്. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം,’ സുധാകരൻ പറഞ്ഞു. അതേസമയം, സ്വപ്നയുടെ രഹസ്യ മൊഴി വിവരം ശരിയാണെങ്കിൽ, അത് ഗുരുതരമായ ആരോപണമാണെന്നും മുഖ്യമന്ത്രിയാണ് സത്യാവസ്ഥ പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button