KeralaIndiaInternationalKuwait

മാവേലിക്കരയിലെ യുവതിയെ വ്യാജവിസയിൽ സിറിയയിലേക്ക് കടത്തിയതായി സംശയം, സംഘത്തിന് ഐഎസ് ബന്ധവും

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടു വന്ന വീട്ടമ്മമാരുടെ നടുക്കുന്ന വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കേരളം. ആയയുടെ സൗജന്യ വിസ എന്ന് പറഞ്ഞ് യുവതികളായ വീട്ടമ്മമാരെ കുവൈത്തിലേക്ക് കൊണ്ടുപോയ മനുഷ്യക്കടത്ത് സംഘത്തിൽ നിന്നും ഇവർ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന തരത്തിലാണ്. എന്നാൽ മൂന്ന് പേര് മാത്രമാണ് ഇത്തരത്തിൽ രക്ഷപ്പെട്ടു വന്നത്.

മറ്റ് യുവതികളെ ഇവർ സിറിയയിലേക്ക് കടത്തിയതായാണ് സംശയം.  മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്ക് കടത്തിയെന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ യുവതിയെയാണ് കടത്തിയതായി കുടുംബം സംശയിക്കുന്നത്. മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കുട്ടികളെ പരിചരിക്കാൻ എന്ന പേരിൽ യുവതികളെ വിദേശത്ത് എത്തിക്കുകയാണ് സംഘം ചെയ്യുന്നതെന്നാണ് ആരോപണം.

ഇത്തരത്തിൽ എത്തിക്കുന്ന യുവതികളെ 9.50 ലക്ഷം രുപയ്‌ക്ക് ഇവർ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് നൽകിയത്. യുവതികളെ സിറിയയിലേക്ക് കടത്തി ഐഎസിന് വിൽക്കുകയും ചെയ്യുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംഘത്തിന് ലഭിച്ചത് നിർണ്ണായക വിവരങ്ങളാണ് .

മനുഷ്യക്കടത്തിന് പുറമെ സംഘം അടിമക്കച്ചവടവും ചെയ്യുന്നുണ്ട്. അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം ഉണ്ടായിരുന്ന യുവതിയെയും ഇവർ കടത്തിയതായി പരാതിയുണ്ട്. കുവൈത്തിൽ നിന്നാണ് ഹിന്ദി സംസാരിക്കുന്ന യുവതിയെ കടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 18 നാണ് മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിന്റെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതേസമയം പരാതി ലഭിച്ചിട്ടും വിവരം ദേശീയ ഏജൻസിക്ക് ലഭിക്കാനുണ്ടായ കാലതാമസം കേസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button