Latest NewsIndiaNews

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ആസൂത്രിതമെന്ന് സംശയം

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ആസൂത്രിതം, വ്യാപക അക്രമം: ട്രെയിനുകള്‍ക്ക് തീയിട്ടു

പാറ്റ്‌ന: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് സംശയം. പ്രതിഷേധങ്ങളുടെ മറവില്‍ കലാപശ്രമത്തിനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലാണ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. അക്രമികള്‍ ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍, റെയില്‍വേ 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

Read Also: ‘യുവതിയുടെ കുളിമുറിയിൽ രാത്രി വെളിച്ചം കണ്ടപ്പോൾ നോക്കാൻ പോയത്’: ഒളിക്യാമറ വെച്ച സി.പി.എം നേതാവ് ഷാജഹാന്റെ മൊഴി

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറില്‍ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്ക്ക് നേരെ ഇവര്‍ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് അക്രമികള്‍ ട്രെയിനിന് തീവെച്ചത്. അഗ്‌നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേയ്ക്ക് നാല് വര്‍ഷ റിക്രൂട്ട്മെന്റ് പോരെന്നും പഴയ രീതിയില്‍ റിക്രൂട്ട്മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികള്‍ ഉന്നയിക്കുന്നത്.

ബിഹാറിലെ കൈമൂര്‍ ചപ്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ അടിച്ച തകര്‍ത്ത ശേഷം തീ വെയ്ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്പുപയോഗിച്ച് അടിച്ചു തകര്‍ത്ത ശേഷമാണ് കലാപകാരികള്‍ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ 22 ട്രെയിനുകള്‍ റദ്ദാക്കിയതായി ഈസ്റ്റ് റെയില്‍വേ അറിയിച്ചു. അഞ്ച് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ജഹാനാബാദ്, ബുക്സാര്‍, മുസാഫറാബാദ്, ഭോജ്പൂര്‍, സരണ്‍, മുംഗര്‍, നവാഡ, കൈമൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധക്കാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. നവാഡ, ജെഹാനാബാദ്, ചപ്ര എന്നിവിടങ്ങളില്‍ തെരുവിലിറങ്ങിയ അക്രമികള്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രാജസ്ഥാന്‍, ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button