തിരുവനന്തപുരം: ചെട്ടിയാര്‍ ഉള്‍പ്പെടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെയാണ് സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
Read Also:പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച് പെൺസംഘം: വൈറൽ വീഡിയോ
മറ്റ് പ്രധാന മന്ത്രിസഭോ യോഗ തീരുമാനങ്ങള്‍ ചുവടെ.
ഭൂമി ഉപയോഗാനുമതി
കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ജലജീവന്‍ മിഷന് പദ്ധതികള്‍ക്ക് അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ ഉമടസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടും ആവശ്യമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടര്‍ അതോറിറ്റിക്ക് നല്കുവാന് നിലവിലെ നിയമത്തില്‍ ഇളവ് നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് അനുവാദം നല്കി.
മലബാര്‍ കാന്‍സര്‍ സെന്റര്‍
മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച്) എന്ന് പുനര്‍നാമകരണം ചെയ്യും.
Post Your Comments