KeralaLatest News

‘ഒബിസി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല’: നാടാര്‍ സംവരണത്തിന് സ്റ്റേയുമായി ഹൈക്കോടതി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്.

കൊച്ചി: നാടാര്‍ സംവരണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സര്‍ക്കാരിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. രാഷ്ട്രപതിക്കാണ് ഇക്കാര്യത്തില്‍ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

മറാത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്.

ഇതിലൂടെ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും എല്‍ഡിഎഫിന് സാധിച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഈ ഹര്‍ജികളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button