ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അഡോബി. ഫോട്ടോഷോപ്പിന്റെ സൗജന്യ പതിപ്പ് ഉടൻ പുറത്തിറക്കും. വെബ് പതിപ്പ് ആയിരിക്കും കമ്പനി പുറത്തിറക്കുന്നത്. ദി വെർജ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ‘ഫ്രീമിയം’ എന്നാണ് പുതിയ പതിപ്പ് അറിയപ്പെടുക.
പ്രീമിയം ഫോട്ടോഷോപ്പിലെ എല്ലാ ഫീച്ചറുകളും ലഭിക്കില്ല. ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാൻ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയേക്കും. ഫോട്ടോഷോപ്പ് കൂടുതൽ പേരിലേക്ക് എത്തിക്കാനും അഡോബി പ്ലാറ്റ്ഫോമിലേക്ക് ജനങ്ങളെ ആകർഷിക്കാനും ഈ വെബ് പതിപ്പ് കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ഒരു കഥ സൊല്ലട്ടുമാ?… കോൺഗ്രസുകാർ മുൻ കോൺഗ്രസുകാരുടെ വായിൽ നിന്ന് തന്നെ വാങ്ങി കൂട്ടുന്ന കാഴ്ച !
സൗജന്യമായി ആക്സസ് ചെയ്യാൻ കഴിയുന്നതിനാൽ പരസ്യങ്ങൾ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. കൂടാതെ, സൗജന്യ പതിപ്പ് ഇപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ച് അഡോബി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments