ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, 116 രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാനാണ്. നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. ഇതോടെ, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, സബ്- സഹാറൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.
നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാനിന് ഇതുവരെ 199 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, പുതുക്കിയ നിരക്കുകൾ അനുസരിച്ച് മൊബൈൽ പ്ലാൻ ലഭിക്കാൻ ഇനി 149 രൂപ മാത്രം ചെലവാക്കിയാൽ മതിയാകും. 2021ൽ കുറഞ്ഞ നിരക്കിൽ ഉള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ബിസിനസ് തന്ത്രം വിജയിച്ചതോടെയാണ് മറ്റ് രാജ്യങ്ങളിലേക്കും കമ്പനി ഈ തന്ത്രം വ്യാപിപ്പിക്കുന്നത്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ നെറ്റ്ഫ്ലിക്സിന്റെ ആഗോള അറ്റവരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനമാണ് കുറഞ്ഞത്.
Post Your Comments