മട്ടന്നൂർ: നിടുവോട്ടുംകുന്നിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്. മരുതായി സ്വദേശിയായ കാർ ഡ്രൈവർ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
Read Also : ഇനി കുട്ടികൾക്കും വേണം ആധാർ: നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്കാന് പദ്ധതിയിടുന്നു
ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. തലശേരിയിൽ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന ബസും മട്ടന്നൂരിൽ നിന്നു ഉരുവച്ചാലിലേക്ക് പോകുകയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ ബസിന്റെയും മുൻ ഭാഗം തകർന്നു.
Post Your Comments